Friday, November 8, 2019

ബാബരി പ്രശ്നത്തിന്റെ നാൾവഴികൾ - part 1 Chronology of Ayodhya case I sag...





ബാബരി മസ്ജിദ് പ്രശ്നത്തിന്റെ നാൾവഴികൾ വസ്തുതാപരമായി വിലയിരുത്തുകയാണ്. ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സാമാന്യ ധാരണക്കു വേണ്ടിയുള്ള വിവരണമാണ്.

Monday, November 4, 2019

മാവോയിസം എന്ന ആത്മഹത്യാ സിദ്ധാന്തം I what is maoism I sagar talks





മാവോയിസവും നക്‌സലിസവുമൊക്കെ വീണ്ടും ചർച്ചകളിൽ സജീവമാവുകയാണ്. എന്താണീ സംഘടനകളുടെ ദൗത്യവും നിയോഗവും? രാജ്യത്തിന് ഇവരെക്കൊണ്ട് വല്ല ഗുണവുണ്ടോ?

Wednesday, October 30, 2019

ചന്ദനത്തോപ്പിൽ കേട്ട വെടിയൊച്ച I Chandanathope firing I sagar talks







1970 ഫെബ്രുവരി 20ന് ദേശാഭിമാനിയുടെ പ്രധാന തലക്കെട്ട് ഇങ്ങനെയാണ്: കൈയും കാലും പിടിച്ചുകെട്ടി വർഗീസിനെ വെടിവെച്ചു കൊല്ലുകയാണുണ്ടായത്. അധികൃത നിർദ്ദേശം വാങ്ങി പൊലീസ് ചെയ്ത ഘോരകൃത്യം.

അതിനു ശേഷം കേരളം കത്തി. ഇ.എം.എസ്സും കെ.ആർ ഗൗരിയമ്മയും സി.ബി.സി വാര്യരും എ.വി കുഞ്ഞമ്പുവുമെല്ലാം നിയമസഭയെ പ്രക്ഷുബ്ധമാക്കി. രാജൻ കേസിലും സമാന സംഭവങ്ങളുണ്ടായി. കെ. കരുണാകരന് അധികാരം ഒഴിയേണ്ടി വന്നു. എന്നാൽ 1958ൽ ചന്ദനത്തോപ്പിൽ തുടങ്ങിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണകൂട വേട്ട ഇപ്പോഴും നിലച്ചിട്ടില്ല. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കു നേരെ തറച്ചതും അതേ വെടിയുണ്ടകളാണ്. ദേശാഭിമാനിക്ക് ഈ വെടിവെപ്പ് വെറും വെടിവെപ്പുകൾ മാത്രമാണ്. ഘോരകൃത്യമല്ല. വർഗീസിനും രാജനും വേണ്ടി കവിതയെഴുതിയവർ തന്നെയാണ് ഈ തോക്കുടമകൾ എന്നത് വിരോധാഭാസം. കേൾക്കാം, ആ ചരിത്രം.

Friday, August 30, 2019

Monday, December 6, 2010

പഞ്ഞിയുറക്കം


ഉറങ്ങാനാണ്‌
എനിക്ക്‌ കൊതിയാവുന്നത്‌.
എന്റെ മാത്രം മണമുള്ള കിടക്കയില്‍
പൂണ്ടുറങ്ങാനാണ്‌ പൂതി.

ആള്‍പ്പെരുമാറ്റമില്ലാത്ത

ഇരുണ്ട മുറിയില്‍
ഓര്‍മകളുടെ ആരവങ്ങളൊന്നും ഇരമ്പാത്ത

പുതപ്പിനടിയില്‍
ഒരു സ്വപ്‌നവുമില്ലാതെ
ഒരു പ്രതീക്ഷയുമില്ലാതെ
ഒരുസങ്കടവുമില്ലാതെ
ഒരു വേദനയുമില്ലാതെ
ആഹ്ലാദിക്കാനൊന്നുമില്ലാതെ
അങ്ങനെ
അങ്ങനെഉറങ്ങണം.

തെളിഞ്ഞ മാനം പോലെ
വിശുദ്ധമായ ഹൃദയത്തിലേക്ക്‌
ഇലയനക്കംപോലുമില്ലാതെ
നിശബ്ദതയുടെ തണുപ്പു മാത്രമുള്ള
ആ നേരം
ആകാശങ്ങളില്‍ നിന്ന്‌
പഞ്ഞിത്തുണ്ടുകള്‍ പൊഴിഞ്ഞ്‌
എന്നെ പുതഞ്ഞുകൊണ്ടിരിക്കും.

പഞ്ഞിയുറക്കത്തില്‍
കനമില്ലാതെ പറന്ന്‌
ഒച്ചകളുടെ ലോകത്തെ
ഒച്ചപ്പെടുത്താതെഅലിഞ്ഞ്‌,
ആരോടുംഒന്നിനോടും
ഒരുവികാരവുമില്ലാതെ
എന്നോടു മാത്രമുള്ള ഇഷ്ടത്താല്‍
അദൃശ്യകണമായി അലിഞ്ഞലിഞ്ഞ്‌
എനിക്കുപോലും അനുഭവിക്കാതാവണം
എന്നെ.

Saturday, June 12, 2010

മഴച്ചൂട്‌


തണുത്തിട്ടു വയ്യാതെ
മഴ എന്നെ പുണരുന്നു.
കുളിരു മാറ്റാന്‍
കാറ്റും എന്നെ
തേടി വരുന്നു.
ചെടികളും മരങ്ങളും
എനിക്കായി കുടയുന്നു.
വഴികളും പുഴകളും
എന്നിലേക്കൊഴുകുന്നു.
വരിയിലൊരു തുള്ളി
പറ്റിപ്പിടിക്കുന്നു .
ഇതിനുമാത്രം
ചൂടും പുകയും
എന്റെ ഉയിരില്
‍ആളുന്നതെങ്ങനെ?