Tuesday, November 19, 2019

വാഗണ്‍ ട്രാജഡിയുടെ നടുക്കുന്ന ഓര്‍മകള്‍ I Wagon tragedy I sagar talks





വാഗൺ ട്രാജഡിയുടെ ഓർമകൾക്ക് 98 വയസ്സ് തികയുകയാണ്. ആണ്ടുകളൊത്തിരി കടന്നു പോയെങ്കിലും ആ ദുരന്തത്തിന്റെ ഓർമകളിൽനിന്ന് നാം മുക്തമായിട്ടില്ല. മലബാറിലെ ബ്രിട്ടീഷ് നരവേട്ടയുടെ ചരിത്രത്തിലെ ആ നടുക്കുന്ന അധ്യായം കേൾക്കാം.

Friday, November 15, 2019

മായ്ച്ചാലും മാറ്റുകൂടുന്ന ചരിത്രം I Don’t Forget the Past I sagar talks





കേരള നിയമസഭ ടി.വിയുടെ പ്രൊമോ വീഡിയോയിൽ ഉൾപ്പെടാതെ പോയ നിരവധി പേരുണ്ട്. സ്പീക്കറായിരിക്കെ മരണപ്പെട്ട സീതി സാഹിബ്, സ്പീക്കറും മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ, സ്പീക്കർമാരായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, കെ. മൊയ്തീൻ കുട്ടി ഹാജി, എം.എൻ ഗോവിന്ദൻ നായർ, മുഖ്യമന്ത്രിയായിരുന്ന സി. അച്യുത മേനോൻ, പി.കെ വാസുദേവൻ നായർ... ഇവരുടെയൊന്നും പേരുകളില്ലാതെ എങ്ങനെയാണ് കേരള നിയമസഭയുടെ ചരിത്രം പൂർത്തിയാവുക?

Friday, November 8, 2019

ബാബരി പ്രശ്നത്തിന്റെ നാൾവഴികൾ - part 1 Chronology of Ayodhya case I sag...





ബാബരി മസ്ജിദ് പ്രശ്നത്തിന്റെ നാൾവഴികൾ വസ്തുതാപരമായി വിലയിരുത്തുകയാണ്. ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സാമാന്യ ധാരണക്കു വേണ്ടിയുള്ള വിവരണമാണ്.

Monday, November 4, 2019

മാവോയിസം എന്ന ആത്മഹത്യാ സിദ്ധാന്തം I what is maoism I sagar talks





മാവോയിസവും നക്‌സലിസവുമൊക്കെ വീണ്ടും ചർച്ചകളിൽ സജീവമാവുകയാണ്. എന്താണീ സംഘടനകളുടെ ദൗത്യവും നിയോഗവും? രാജ്യത്തിന് ഇവരെക്കൊണ്ട് വല്ല ഗുണവുണ്ടോ?

Wednesday, October 30, 2019

ചന്ദനത്തോപ്പിൽ കേട്ട വെടിയൊച്ച I Chandanathope firing I sagar talks







1970 ഫെബ്രുവരി 20ന് ദേശാഭിമാനിയുടെ പ്രധാന തലക്കെട്ട് ഇങ്ങനെയാണ്: കൈയും കാലും പിടിച്ചുകെട്ടി വർഗീസിനെ വെടിവെച്ചു കൊല്ലുകയാണുണ്ടായത്. അധികൃത നിർദ്ദേശം വാങ്ങി പൊലീസ് ചെയ്ത ഘോരകൃത്യം.

അതിനു ശേഷം കേരളം കത്തി. ഇ.എം.എസ്സും കെ.ആർ ഗൗരിയമ്മയും സി.ബി.സി വാര്യരും എ.വി കുഞ്ഞമ്പുവുമെല്ലാം നിയമസഭയെ പ്രക്ഷുബ്ധമാക്കി. രാജൻ കേസിലും സമാന സംഭവങ്ങളുണ്ടായി. കെ. കരുണാകരന് അധികാരം ഒഴിയേണ്ടി വന്നു. എന്നാൽ 1958ൽ ചന്ദനത്തോപ്പിൽ തുടങ്ങിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണകൂട വേട്ട ഇപ്പോഴും നിലച്ചിട്ടില്ല. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കു നേരെ തറച്ചതും അതേ വെടിയുണ്ടകളാണ്. ദേശാഭിമാനിക്ക് ഈ വെടിവെപ്പ് വെറും വെടിവെപ്പുകൾ മാത്രമാണ്. ഘോരകൃത്യമല്ല. വർഗീസിനും രാജനും വേണ്ടി കവിതയെഴുതിയവർ തന്നെയാണ് ഈ തോക്കുടമകൾ എന്നത് വിരോധാഭാസം. കേൾക്കാം, ആ ചരിത്രം.

Friday, August 30, 2019