Thursday, October 1, 2020

കേരളത്തിൽ ഗാന്ധി നടന്ന വഴികളിലൂടെ I Gandhi's five trips to Kerala -Sagar...







അഞ്ചു തവണയാണ് മഹാത്മാഗാന്ധി കേരളം സന്ദർശിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും കേരളത്തിന്റെ നവോത്ഥാനത്തിന്റെയും ചരിത്രത്തിലെ നിർണായക സന്ദർഭങ്ങളാണിത്. കേരളത്തിൽ ഗാന്ധി നടന്ന വഴികളിലൂടെ ഒരു യാത്ര.

കേരളത്തിൽ ഗാന്ധി നടന്ന വഴികളിലൂടെ I Gandhi's five trips to Kerala -Sagar...







അഞ്ചു തവണയാണ് മഹാത്മാഗാന്ധി കേരളം സന്ദർശിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും കേരളത്തിന്റെ നവോത്ഥാനത്തിന്റെയും ചരിത്രത്തിലെ നിർണായക സന്ദർഭങ്ങളാണിത്. കേരളത്തിൽ ഗാന്ധി നടന്ന വഴികളിലൂടെ ഒരു യാത്ര.

Sunday, September 27, 2020

എം.ടിയുടെ സി.എച്ച് അനുഭവം - Sagar talks





മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുസ്തക നിരൂപകരുടെ ലിസ്റ്റിൽ എം.കെ അത്തോളി എന്നൊരു പേരുണ്ടായിരുന്നു. സി.എച്ച് മുഹമ്മദ് കോയയായിരുന്നു അത്. സി.എച്ചും എം.ടി വാസുദേവൻ നായരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേൾക്കാം.

സി.എച്ച് :1927 മുതൽ 1983 വരെ - Sagar talks







സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 1927 മുതൽ 1983 വരെയുള്ള സംഭവബഹുലമായ ജീവിതരേഖ വിശദീകരണങ്ങളില്ലാതെ ചുരുക്കിപ്പറയുന്നു.

Sunday, September 20, 2020

സംവരണം എന്ത്, എന്തിന് I What is reservation and why is it necessary? I S...







സംവരണം എന്ത്, എന്തിന്. സാമ്പത്തിക സംവരണ വാദത്തിന്റെ പൊള്ളത്തരങ്ങൾ. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സംവരണ വിഭാഗങ്ങളുടെ ദുരവസ്ഥ. വിശദമായി പരിശോധിക്കുന്നു.

Sunday, September 6, 2020

ചന്ദ്രികയുടെ പിറവിയും പ്രയാണവും I History of Chandrika Daily -sagar talks





86 വർഷങ്ങളുടെ കരുത്തുറ്റ പാരമ്പര്യവുമായി ചന്ദ്രിക ദിനപ്പത്രം പ്രയാണം തുടരുകയാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ച പത്രമാണ് ചന്ദ്രിക. മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യ പ്രതിഭകളുടെ എഴുത്തുകളരിയായിരുന്നു ചന്ദ്രിക. അവിഭക്ത ഇന്ത്യയിലെ മലബാർ ജില്ലയിൽ മുസ്‌ലിംലീഗ് ഉണ്ടാകുന്നതിനും മുമ്പെ സംഭവിച്ച മഹാത്ഭുതമാണ് ചന്ദ്രിക. ചന്ദ്രികയുടെ പിറവിയുടെയും പ്രയാണത്തിന്റെയും ചരിത്രം.

Tuesday, September 1, 2020

One India One Pension - തട്ടിപ്പിനൊരു തട്ടിക്കൂട്ട് മുന്നണി I Sagar talks





വൺ ഇന്ത്യ വൺ പെൻഷൻ അഥവാ ഒ.ഐ.ഒ.പി. അരാഷ്ട്രീയവാദികളും അസംതൃപ്തരുമായ ഒരുകൂട്ടം ആളുകളുടെ ഈ തട്ടിക്കൂട്ട് മുന്നണി നാട്ടിലെങ്ങും വാട്സ്ആപ്പ് കമ്മിറ്റികളുണ്ടാക്കി വിപ്ലവത്തിനൊരുങ്ങുകയാണ്. കേൾക്കുമ്പോൾ ആകർഷകമായ മുദ്രാവാക്യവും ഇറങ്ങിച്ചെന്നാൽ ആശയക്കുഴപ്പങ്ങളുടെ സമാഹാരവുമാണ് ഒ.ഐ.ഒ.പി. സർക്കാർ ജീവനക്കാരോടും രാഷ്ട്രീയക്കാരോടുമുള്ള പുച്ഛമാണ് ഈ സംഘടനയുടെ അടിത്തറ. ഈ അരാഷ്ട്രീയ മുന്നണിയുടെ അപകടങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവെക്കുന്നു.



Monday, June 29, 2020

ടിക് ടോക് വൻമരം വീഴുമ്പോൾ I Govt of India bans Tik Tok -sagar talks







ടിക് ടോക്കിന്റെ കാര്യത്തിൽ തീരുമാനമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ സ്വാതന്ത്ര്യത്തിന്റെ ആകാശമായിരുന്നു ടിക് ടോക്. ടിക് ടോക് നിരോധനത്തിന്റെ പശ്ചാത്തലം പരിശോധിക്കുന്നു.


Wednesday, June 17, 2020

1962ലെ ഇന്ത്യ-ചൈന യുദ്ധം I India-China War of 1962 -sagar talks





ഇന്ത്യയും ചൈനയും എങ്ങനെയാണ് ശത്രുക്കളായി മാറിയത്? യുദ്ധത്തിന്റെയും അതിർത്തി തർക്കങ്ങളുടെയും ആ നീണ്ട ചരിത്രത്തിലെ ഏതാനും ഏടുകൾ. 1962ലെ യുദ്ധത്തെക്കുറിച്ചും കൂടുതലറിയാം.

Thursday, June 11, 2020

ക്‌നാനായക്കാരും വംശശുദ്ധി സിദ്ധാന്തവും I Knanaya community and practice ...







ക്‌നാനായ ക്രിസ്തീയ സഭാ വിശ്വാസികളുടെ വംശശുദ്ധി സിദ്ധാന്തത്തിന്റെ ചരിത്രവും വസ്തുതകളും പരിശോധിക്കുന്നു

Friday, June 5, 2020

മലപ്പുറത്തിന്റെ ഉള്ളടക്കം I History of Malappuram - sagar talks







മതേതര ഇന്ത്യയിൽ മലപ്പുറത്തിന് മാത്രം എന്താണിത്ര പ്രത്യേകത? എന്തിനാണ് മലപ്പുറം എന്നു കേൾക്കുമ്പോഴേക്കും സംഘികൾക്കിത്ര കലിപ്പ്? മലപ്പുറം നിങ്ങളെ പിടിച്ച് കടിച്ചോ? മലപ്പുറത്തിന്റെ ഉള്ളടക്കം തന്നെ വർഗ്ഗീയമാണ് എന്നാണ് തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ഒരു ഇടതുപക്ഷ നേതാവ് പ്രസംഗിച്ചത്. എന്നാപ്പിന്നെ മലപ്പുറത്തിന്റെ ഉള്ളടക്കം നമുക്കൊന്ന് പരിശോധിക്കാം.

Tuesday, June 2, 2020

കൊണ്ടോട്ടി കുബ്ബയും പഴയങ്ങാടി പള്ളിയും I History of Kondotty Kubba &pazh...





കേരളത്തിലാദ്യമായി അറേബ്യൻ-പേർഷ്യൻ വാസ്തുവിദ്യയിൽ നിർമ്മിക്കപ്പെട്ട കൊണ്ടോട്ടി കുബ്ബയുടെ ചിത്രവും പഴയങ്ങാടി പള്ളിയുടെ പേരും നൽകി ഇത് സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു എന്ന വ്യാജ പ്രചാരണവുമായി സംഘ്പരിവാർ രംഗത്തു വന്നിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ആദ്യം ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ലക്ഷക്കണക്കിന് പേർ ഇത് പ്രചരിപ്പിച്ചു. ചരിത്രത്തെ സംഘ്പരിവാർ വളച്ചൊടിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ഈ സാഹചര്യത്തിൽ കൊണ്ടോട്ടി കുബ്ബയുടെയും പഴയങ്ങാടി പള്ളിയുടെയും ചരിത്രമെന്താണെന്ന് പരിശോധിക്കുന്നു.

Sunday, May 31, 2020

യു.എ ബീരാൻ: സാഹിത്യകാരനായ രാഷ്ട്രീയക്കാരൻ I UA Beeran: Writer-cum-Politi...





മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ യു.എ ബീരാൻ. സാഹിത്യകാരനും സഞ്ചാരപ്രിയനും പത്രപ്രവർത്തകനുമായ ബീരാൻ സാഹിബ്. പരിചയപ്പെടാം.

Sunday, May 17, 2020

മറക്കാതിരിക്കാം, ബീമാപ്പള്ളി വെടിവെപ്പ്‌ I Beemapally Firing -sagar talks





ബീമാപ്പള്ളി വെടിവെപ്പ് നടന്നത് 2009 മെയ് 17നാണ്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു വെടിവെപ്പ്. ആറു മനുഷ്യ ജീവനുകൾ പൊലിഞ്ഞു. ഈ അരും കൊലക്കെതിരെ കണ്ണീരു വീഴ്ത്താൻ ആരുമുണ്ടായില്ല. കവിതയെഴുതാൻ ആരുമുണ്ടായില്ല. ഇരകൾക്ക് നീതി ലഭിച്ചില്ല. ഇനിയും അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലിനു വേണ്ടി അന്നുണ്ടായ സംഭവങ്ങൾ അറിയാം.

Monday, May 11, 2020

കൊരമ്പയിൽ അഹമ്മദ് ഹാജി I korambayil ahammed haji - sagar talks







രാഷ്ട്രീയത്തിലെ മാന്യതയുടെ പര്യായം. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രതിസന്ധികളെ പ്രതിരോധിച്ച നായകൻ. രാഷ്ട്രീയത്തോടൊപ്പം കലയെയും കായിക മേഖലയെയും ഒപ്പം കൊണ്ടു നടന്ന സഹൃദയൻ. കൊരമ്പയിൽ അഹമ്മദ് ഹാജിയെ അറിയാം. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ സാഹിബിന്റെ അനുസ്മരണവും കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രസംഗവും കേൾക്കാം.


Monday, May 4, 2020

കെ.എം.സി.സി എന്ന മഹാത്ഭുതം I KMCC volunteer work - sagar talks





ലോകത്തെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കെ.എം.സി.സി നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ വിവരണം, ദൃശ്യങ്ങൾ സഹിതം.

Monday, April 27, 2020

ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് I Ebrahim Sulaiman Sait -sagar talks







രാജ്യസഭയിലും ലോക്സഭയിലും മൂന്നര പതിറ്റാണ്ട് ശോഭിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മുസ്്ലിം നേതാക്കളിൽ ഒരാളായിരുന്നു. സമുദായം അദ്ദേഹത്തെ മെഹബൂബെ മില്ലത്ത് എന്നു വിളിച്ചു. മെഹബൂബെ മില്ലത്ത് സുലൈമാൻ സേട്ട് സാഹിബ്. ആ ജീവിതത്തെ അറിയാം.

Wednesday, April 22, 2020

ആർ.എസ്.എസ്സിനെതിരെ അറബ് ജനത I RSS Stupidities Anger Arabs -sagar talks





സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണം ലോകം മുഴുവൻ കാണുന്നുണ്ട് എന്ന ബോധമൊന്നും സംഘികൾക്കില്ല. അതുകൊണ്ടു തന്നെ ആർ.എസ്.എസ്സും സംഘ്പരിവാർ അനുഭാവികളും പരത്തുന്ന വിദ്വേഷത്തിന്റെ വിഷം അറബ് ജനതയെ പ്രകോപിപ്പിച്ചിരിക്കുന്നു. അറബ് രാഷ്ട്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്. ആ വിശേഷങ്ങൾ കേൾക്കാം.

#islamophobiainindia #sagartalks

Thursday, April 16, 2020

സീതി സാഹിബ് എന്ന വിസ്മയം I SEETHI SAHIB - sagar talks





കെ.എം സീതി സാഹിബ് വിടവാങ്ങിയിട്ട് 59 വർഷം. സകല പ്രതീക്ഷകളും അറ്റുപോയി തകർന്നടിഞ്ഞ ഒരു ജനതക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകിയ നേതാവ്. മുസ്‌ലിംലീഗിന്റെ അമരത്തേക്ക് കടന്നുവരുന്നതിനു മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട അക്കാലത്തെ സീതി സാഹിബിന്റെ ഒരു ജീവിത മുഹൂർത്തം.


Saturday, April 11, 2020

പ്രവാസികളോട് ഡോ.എം.കെ മുനീർ I Dr. MK Muneer talks with sagar talks





പ്രവാസികളുടെ സുരക്ഷ, കെ.എം.സി.സിയുടെ പ്രവർത്തനം, തിരിച്ചെത്തുന്ന പ്രവാസികൾ തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ സംസാരിക്കുന്നു.

Saturday, April 4, 2020

ഖാഇദെ മില്ലത്തും നാഗൂർ ഹനീഫയും I Quaid-e-Millat Muhammad Ismail and Nago...





രണ്ടു മേഖലകളിൽ പ്രഗത്ഭരമായ രണ്ടു മനുഷ്യരുടെ ആത്മബന്ധത്തിന്റെ കഥ. ഒന്ന് ഇന്ത്യൻ രാഷ്ട്രീയം ഖാഇദെ മില്ലത്ത് എന്നു വിളിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പ്രഥമ പ്രസിഡന്റ് മുഹമ്മദ് ഇസ്മാഈൽ സാഹിബ്. മറ്റൊരാൾ തമിഴ്‌നാടിന്റെ പ്രിയപ്പെട്ട പാട്ടുകാരൻ നാഗൂർ ഹനീഫ.


Thursday, March 26, 2020

ലോകത്തെ വിറപ്പിച്ച മഹാമാരികള്‍ I world pandemic history -sagar talks





കോവിഡ് 19 പോലുള്ള മഹാമാരികൾ സംഭവിക്കുന്നത് ഇതാദ്യമല്ല. ചരിത്രാതീത കാലം തൊട്ടേ മനുഷ്യൻ നിസ്സഹായനായിപ്പോയ പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ട്. ആ ദുരന്തങ്ങളിലേക്ക് ഒരെത്തിനോട്ടം.  #sagartalks #covid19 #breakthechain #stayhome #staysafe

Sunday, March 15, 2020

കൊറോണ - കരുതിയിരിക്കേണ്ട 25 കാര്യങ്ങള്‍ I 25 Things You Should Know Abou...





കൊറോണ വൈറസിലൂടെയുണ്ടാകുന്ന കോവിഡ് 19 ലോകത്തെ കീഴടക്കുന്ന ഈ സമയത്ത് വ്യക്തികളെന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലും നമുക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അടുത്തൊന്നും ലോകം കണ്ടിട്ടില്ലാത്ത ഈ മാരക പകർച്ചവ്യാധി ചൈനയിൽ ഏറെക്കുറെ ഒതുങ്ങിയെങ്കിലും ലോകമെമ്പാടും നൂറുകണക്കിന് മനുഷ്യർ മരിച്ചൊടുങ്ങുകയാണ്. കൊറോണയെ പ്രതിരോധിച്ച രാജ്യങ്ങളിൽനിന്നുള്ള മാതൃക ഉൾക്കൊണ്ട് നാം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിശദീകരണം.


Thursday, January 30, 2020

കാപ്പിപ്പൊടി അച്ചനും ടിപ്പുവിന്റെ ചരിത്രവും - sagar talks





തിയ്യതി തെറ്റിയതിലാണ് അച്ചന് സങ്കടം. അതിനാണ് കുന്നോളം പോന്ന കുന്നംകുളം മാപ്പ്. അകത്തു പറഞ്ഞു എന്നതാണ് മറ്റൊരു കാര്യം. അകത്തായാലും പുറത്തായാലും വർഗ്ഗീയത ഒന്നുതന്നെ. പറഞ്ഞ നുണകളിലോ വിദ്വേഷ പ്രസംഗത്തിന്റെ പേരിലോ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ല. ആയതിനാൽ ആ നുണകളെ പൊളിച്ചടുക്കിയേ പറ്റൂ. അകത്തും പുറത്തും മാനവ ഐക്യവും മതേതരത്വവും പറയേണ്ട നേരത്ത് ഒരു പുരോഹിതനും ഇമ്മാതിരി വർത്തമാനവുമായി ഇനി വിശ്വാസികളെ വഴിതെറ്റിക്കരുത്.


Monday, January 20, 2020

സീറോ മലബാർ സഭ വെറും വട്ടപ്പൂജ്യമാകരുത് I sagar talks





രാജ്യമെമ്പാടും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തിപ്പെടുമ്പോൾ അന്വേഷണ ഏജൻസികളെല്ലാം തള്ളിക്കളഞ്ഞ ലൗ ജിഹാദെന്ന നുണക്കഥ വീണ്ടും തട്ടിക്കുടഞ്ഞ് ഇടയ ലേഖനങ്ങൾ ഇറക്കിക്കൊണ്ടിരിക്കുകയാണ് സീറോ മലബാർ സഭ. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആരോപിക്കുകയും ആരോപണം ആവർത്തിക്കുകയും ചെയ്ത് ഇസ്ലാമോഫോബിയക്കും അപരവൽക്കരണത്തിനും ആഴം കൂട്ടുന്ന അവരുടെ അറിവിലേക്ക് ചില കാര്യങ്ങൾ പങ്കുവെക്കുകയാണ്.

#NONRC #NOCAA

Saturday, January 18, 2020

ഇ.എം.എസ്സിനെ വിറപ്പിച്ച ബാഫഖി തങ്ങളുടെ ടേപ്പ് റിക്കാര്‍ഡര്‍ I Bafaqi Tha...







സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ വിടവാങ്ങിയിട്ട് 47 വർഷങ്ങൾ കടന്നുപോയിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ നിർണായക സ്ഥാനം അലങ്കരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരൻ, മുന്നണി രാഷ്ട്രീയത്തിന്റെ രാജശിൽപി, പ്രഗത്ഭനായ കച്ചവടക്കാരൻ, ആത്മീയതയുടെ സൂര്യ തേജസ്സ്... ബാഫഖി തങ്ങളെ വിശേഷിപ്പിക്കാൻ വാക്കുകളേറെയാണ്. ആ ധന്യമായ ജീവിതത്തിലെ ചില സംഭവങ്ങളിലൂടെ സഞ്ചരിക്കാം.

Tuesday, January 14, 2020

വെളിയങ്കോട് ഉമര്‍ ഖാസിയും നികുതി നിഷേധ സമരവും I Valiyankode Umer Qazi - ...





ദേശീയ പ്രസ്ഥാനം ശക്തിപ്പെടുകയും മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തത് 1920ലാണ്. എന്നാൽ ഈ ചരിത്രത്തിന്റെ നൂറു കൊല്ലം മുമ്പ് മലബാറിൽ നിസ്സഹകരണ -നികുതി നിഷേധ സമരം നടത്തി ബ്രിട്ടീഷുകാരെ വിറപ്പിച്ച ഒരു മഹാപണ്ഡിതനും കവിയുമായിരുന്നു വെളിയങ്കോട് ഉമർ ഖാളി. അദ്ദേഹത്തിന്റെ ജീവിതവും നികുതി നിഷേധ സമരവും കുറഞ്ഞ സമയത്തിനുള്ളിൽ പഠിക്കാൻ ശ്രമിക്കാം.

Wednesday, January 8, 2020

അമേരിക്കയും ഇറാനും: പകയുടെ ഏഴു പതിറ്റാണ്ടുകൾ I The history behind the US...





അമേരിക്കയും ഇറാനും തമ്മിലുള്ള പകയുടെയും പോരാട്ടത്തിന്റെയും വാർത്തകൾ കേട്ടു തുടങ്ങിയിട്ട് കാലം കുറെയായി. 1953ൽ ഇറാനിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അമേരിക്ക അട്ടിമറിച്ച കാലത്തോളം പഴക്കമുണ്ട് പകയുടെ ആ ചരിത്രത്തിന്. പിന്നീടുള്ള കാലങ്ങളിൽ സംഭവിച്ചതെന്താണെന്ന് പരിശോധിക്കാം.