Sunday, May 17, 2020
മറക്കാതിരിക്കാം, ബീമാപ്പള്ളി വെടിവെപ്പ് I Beemapally Firing -sagar talks
ബീമാപ്പള്ളി വെടിവെപ്പ് നടന്നത് 2009 മെയ് 17നാണ്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു വെടിവെപ്പ്. ആറു മനുഷ്യ ജീവനുകൾ പൊലിഞ്ഞു. ഈ അരും കൊലക്കെതിരെ കണ്ണീരു വീഴ്ത്താൻ ആരുമുണ്ടായില്ല. കവിതയെഴുതാൻ ആരുമുണ്ടായില്ല. ഇരകൾക്ക് നീതി ലഭിച്ചില്ല. ഇനിയും അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലിനു വേണ്ടി അന്നുണ്ടായ സംഭവങ്ങൾ അറിയാം.
Monday, May 11, 2020
കൊരമ്പയിൽ അഹമ്മദ് ഹാജി I korambayil ahammed haji - sagar talks
രാഷ്ട്രീയത്തിലെ മാന്യതയുടെ പര്യായം. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രതിസന്ധികളെ പ്രതിരോധിച്ച നായകൻ. രാഷ്ട്രീയത്തോടൊപ്പം കലയെയും കായിക മേഖലയെയും ഒപ്പം കൊണ്ടു നടന്ന സഹൃദയൻ. കൊരമ്പയിൽ അഹമ്മദ് ഹാജിയെ അറിയാം. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ സാഹിബിന്റെ അനുസ്മരണവും കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രസംഗവും കേൾക്കാം.
Monday, May 4, 2020
കെ.എം.സി.സി എന്ന മഹാത്ഭുതം I KMCC volunteer work - sagar talks
ലോകത്തെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കെ.എം.സി.സി നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ വിവരണം, ദൃശ്യങ്ങൾ സഹിതം.
Monday, April 27, 2020
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് I Ebrahim Sulaiman Sait -sagar talks
രാജ്യസഭയിലും ലോക്സഭയിലും മൂന്നര പതിറ്റാണ്ട് ശോഭിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മുസ്്ലിം നേതാക്കളിൽ ഒരാളായിരുന്നു. സമുദായം അദ്ദേഹത്തെ മെഹബൂബെ മില്ലത്ത് എന്നു വിളിച്ചു. മെഹബൂബെ മില്ലത്ത് സുലൈമാൻ സേട്ട് സാഹിബ്. ആ ജീവിതത്തെ അറിയാം.
Wednesday, April 22, 2020
ആർ.എസ്.എസ്സിനെതിരെ അറബ് ജനത I RSS Stupidities Anger Arabs -sagar talks
സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണം ലോകം മുഴുവൻ കാണുന്നുണ്ട് എന്ന ബോധമൊന്നും സംഘികൾക്കില്ല. അതുകൊണ്ടു തന്നെ ആർ.എസ്.എസ്സും സംഘ്പരിവാർ അനുഭാവികളും പരത്തുന്ന വിദ്വേഷത്തിന്റെ വിഷം അറബ് ജനതയെ പ്രകോപിപ്പിച്ചിരിക്കുന്നു. അറബ് രാഷ്ട്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്. ആ വിശേഷങ്ങൾ കേൾക്കാം.
#islamophobiainindia #sagartalks
Thursday, April 16, 2020
സീതി സാഹിബ് എന്ന വിസ്മയം I SEETHI SAHIB - sagar talks
കെ.എം സീതി സാഹിബ് വിടവാങ്ങിയിട്ട് 59 വർഷം. സകല പ്രതീക്ഷകളും അറ്റുപോയി തകർന്നടിഞ്ഞ ഒരു ജനതക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകിയ നേതാവ്. മുസ്‌ലിംലീഗിന്റെ അമരത്തേക്ക് കടന്നുവരുന്നതിനു മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട അക്കാലത്തെ സീതി സാഹിബിന്റെ ഒരു ജീവിത മുഹൂർത്തം.
Saturday, April 11, 2020
പ്രവാസികളോട് ഡോ.എം.കെ മുനീർ I Dr. MK Muneer talks with sagar talks
പ്രവാസികളുടെ സുരക്ഷ, കെ.എം.സി.സിയുടെ പ്രവർത്തനം, തിരിച്ചെത്തുന്ന പ്രവാസികൾ തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ സംസാരിക്കുന്നു.
Subscribe to:
Posts (Atom)
