Thursday, March 26, 2020

ലോകത്തെ വിറപ്പിച്ച മഹാമാരികള്‍ I world pandemic history -sagar talks





കോവിഡ് 19 പോലുള്ള മഹാമാരികൾ സംഭവിക്കുന്നത് ഇതാദ്യമല്ല. ചരിത്രാതീത കാലം തൊട്ടേ മനുഷ്യൻ നിസ്സഹായനായിപ്പോയ പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ട്. ആ ദുരന്തങ്ങളിലേക്ക് ഒരെത്തിനോട്ടം.  #sagartalks #covid19 #breakthechain #stayhome #staysafe

Sunday, March 15, 2020

കൊറോണ - കരുതിയിരിക്കേണ്ട 25 കാര്യങ്ങള്‍ I 25 Things You Should Know Abou...





കൊറോണ വൈറസിലൂടെയുണ്ടാകുന്ന കോവിഡ് 19 ലോകത്തെ കീഴടക്കുന്ന ഈ സമയത്ത് വ്യക്തികളെന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലും നമുക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അടുത്തൊന്നും ലോകം കണ്ടിട്ടില്ലാത്ത ഈ മാരക പകർച്ചവ്യാധി ചൈനയിൽ ഏറെക്കുറെ ഒതുങ്ങിയെങ്കിലും ലോകമെമ്പാടും നൂറുകണക്കിന് മനുഷ്യർ മരിച്ചൊടുങ്ങുകയാണ്. കൊറോണയെ പ്രതിരോധിച്ച രാജ്യങ്ങളിൽനിന്നുള്ള മാതൃക ഉൾക്കൊണ്ട് നാം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിശദീകരണം.


Thursday, January 30, 2020

കാപ്പിപ്പൊടി അച്ചനും ടിപ്പുവിന്റെ ചരിത്രവും - sagar talks





തിയ്യതി തെറ്റിയതിലാണ് അച്ചന് സങ്കടം. അതിനാണ് കുന്നോളം പോന്ന കുന്നംകുളം മാപ്പ്. അകത്തു പറഞ്ഞു എന്നതാണ് മറ്റൊരു കാര്യം. അകത്തായാലും പുറത്തായാലും വർഗ്ഗീയത ഒന്നുതന്നെ. പറഞ്ഞ നുണകളിലോ വിദ്വേഷ പ്രസംഗത്തിന്റെ പേരിലോ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ല. ആയതിനാൽ ആ നുണകളെ പൊളിച്ചടുക്കിയേ പറ്റൂ. അകത്തും പുറത്തും മാനവ ഐക്യവും മതേതരത്വവും പറയേണ്ട നേരത്ത് ഒരു പുരോഹിതനും ഇമ്മാതിരി വർത്തമാനവുമായി ഇനി വിശ്വാസികളെ വഴിതെറ്റിക്കരുത്.


Monday, January 20, 2020

സീറോ മലബാർ സഭ വെറും വട്ടപ്പൂജ്യമാകരുത് I sagar talks





രാജ്യമെമ്പാടും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തിപ്പെടുമ്പോൾ അന്വേഷണ ഏജൻസികളെല്ലാം തള്ളിക്കളഞ്ഞ ലൗ ജിഹാദെന്ന നുണക്കഥ വീണ്ടും തട്ടിക്കുടഞ്ഞ് ഇടയ ലേഖനങ്ങൾ ഇറക്കിക്കൊണ്ടിരിക്കുകയാണ് സീറോ മലബാർ സഭ. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആരോപിക്കുകയും ആരോപണം ആവർത്തിക്കുകയും ചെയ്ത് ഇസ്ലാമോഫോബിയക്കും അപരവൽക്കരണത്തിനും ആഴം കൂട്ടുന്ന അവരുടെ അറിവിലേക്ക് ചില കാര്യങ്ങൾ പങ്കുവെക്കുകയാണ്.

#NONRC #NOCAA

Saturday, January 18, 2020

ഇ.എം.എസ്സിനെ വിറപ്പിച്ച ബാഫഖി തങ്ങളുടെ ടേപ്പ് റിക്കാര്‍ഡര്‍ I Bafaqi Tha...







സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ വിടവാങ്ങിയിട്ട് 47 വർഷങ്ങൾ കടന്നുപോയിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ നിർണായക സ്ഥാനം അലങ്കരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരൻ, മുന്നണി രാഷ്ട്രീയത്തിന്റെ രാജശിൽപി, പ്രഗത്ഭനായ കച്ചവടക്കാരൻ, ആത്മീയതയുടെ സൂര്യ തേജസ്സ്... ബാഫഖി തങ്ങളെ വിശേഷിപ്പിക്കാൻ വാക്കുകളേറെയാണ്. ആ ധന്യമായ ജീവിതത്തിലെ ചില സംഭവങ്ങളിലൂടെ സഞ്ചരിക്കാം.

Tuesday, January 14, 2020

വെളിയങ്കോട് ഉമര്‍ ഖാസിയും നികുതി നിഷേധ സമരവും I Valiyankode Umer Qazi - ...





ദേശീയ പ്രസ്ഥാനം ശക്തിപ്പെടുകയും മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തത് 1920ലാണ്. എന്നാൽ ഈ ചരിത്രത്തിന്റെ നൂറു കൊല്ലം മുമ്പ് മലബാറിൽ നിസ്സഹകരണ -നികുതി നിഷേധ സമരം നടത്തി ബ്രിട്ടീഷുകാരെ വിറപ്പിച്ച ഒരു മഹാപണ്ഡിതനും കവിയുമായിരുന്നു വെളിയങ്കോട് ഉമർ ഖാളി. അദ്ദേഹത്തിന്റെ ജീവിതവും നികുതി നിഷേധ സമരവും കുറഞ്ഞ സമയത്തിനുള്ളിൽ പഠിക്കാൻ ശ്രമിക്കാം.

Wednesday, January 8, 2020

അമേരിക്കയും ഇറാനും: പകയുടെ ഏഴു പതിറ്റാണ്ടുകൾ I The history behind the US...





അമേരിക്കയും ഇറാനും തമ്മിലുള്ള പകയുടെയും പോരാട്ടത്തിന്റെയും വാർത്തകൾ കേട്ടു തുടങ്ങിയിട്ട് കാലം കുറെയായി. 1953ൽ ഇറാനിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അമേരിക്ക അട്ടിമറിച്ച കാലത്തോളം പഴക്കമുണ്ട് പകയുടെ ആ ചരിത്രത്തിന്. പിന്നീടുള്ള കാലങ്ങളിൽ സംഭവിച്ചതെന്താണെന്ന് പരിശോധിക്കാം.