Sunday, August 10, 2008

ഭാര്യയെ കൊല്ലേണ്ട വിധം

50,000 ഉറുപ്പികയുടെ കാര്‍ഷിക കടം സര്‍ക്കാര്‍ എഴുതിത്തള്ളിയിട്ടും മേല്‍ക്കുമേല്‍ ലക്ഷങ്ങളുടെ ബാധ്യതകള്‍ തൂങ്ങിക്കിടന്നിട്ടും എന്റെ ഭാര്യയുടെ ആക്ര മാറിയില്ല. പുതിയ മോഹങ്ങളിലേക്കും അങ്ങനെ കടങ്ങളിലേക്കും അവളെന്നെ ഉന്തിയിട്ടു കൊണ്ടിരുന്നു.
കാണെക്കാണെ അതിഗുദാമിലെ ഇരുട്ടത്തേക്ക്‌ ഹലാക്കിന്റെ വെളിച്ചങ്ങളൊക്കെ മങ്ങിയും മാഞ്ഞും അലിഞ്ഞു. പാതിരാപ്പുട്ട കരഞ്ഞു. റബ്ബര്‍ തോട്ടത്തിലെ ചവറ്റിലകള്‍ ചവുട്ടി ജിന്നുകളും റൂഹാനികളും ഇറങ്ങി വന്നിട്ട്‌ എന്നെയും കുടുംബത്തെയും അഭിസംബോധന ചെയ്‌തു. കാറിയ നെലോളിയുടെ ചീളുകള്‍ അവളുടെ ചങ്കില്‍ തടഞ്ഞു. കലങ്ങിയൊലിക്കുന്ന വായയുമായി പൂഴിമണ്ണില്‍ വരിവെള്ളം ചാലിട്ട പോലെ ചോര പതപ്പിച്ച്‌ എന്റെ ഭാര്യ മരിച്ചു കിടന്നു.
അങ്ങനെയാണ്‌ ഞാന്‍ ഇരുട്ടിന്റെ കനകനപ്പുകളില്‍ നിന്ന്‌ കൈച്ചിലായത്‌. ഇപ്പോഴേതായാലും ഈ അഴികള്‍ക്കകത്ത്‌ നിറയെ വെളിച്ചം തന്നെ.

16 comments:

‍ശരീഫ് സാഗര്‍ said...

കലങ്ങിയൊലിക്കുന്ന വായയുമായി പൂഴിമണ്ണില്‍ വരിവെള്ളം ചാലിട്ട പോലെ ചോര പതപ്പിച്ച്‌ എന്റെ ഭാര്യ മരിച്ചു കിടന്നു

സുല്‍ |Sul said...

ശരീഫേ
ഗംഭീരന്‍ എഴുത്ത്. തനതായ ഭാഷ. നന്നായിരിക്കുന്നു.

-സുല്‍

നാജി said...

നീ കല്ല്യാണം കഴിക്കാന്‍ തന്നെ തീരുമാനിച്ചുവല്ലേ....

keralainside.net said...

Your post is being listed by www.keralainside.net.
and the post introduction is given as
50,000 ഉറുപ്പികയുടെ കാര്‍ഷിക കടം സര്‍ക്കാര്‍ എഴുതിത്തള്ളിയിട്ടും മേല്‍ക്കുമേല്‍ ലക്ഷങ്ങളുടെ ബാധ്യതകള്‍ തൂങ്ങിക്കിടന്നിട്ടും എന്റെ ഭാര്യയുടെ ആക്ര മാറിയില്ല. പുതിയ മോഹങ്ങളിലേക്കും അങ്ങനെ കടങ്ങളിലേക്കും അവളെന്നെ ഉന്തിയിട്ടു കൊണ്ടിരുന്നു.

ബഷീര്‍ വെള്ളറക്കാട്‌ said...

വേണ്ടായിരുന്നു. .. ഒന്ന് ഉപദേശിച്ചാല്‍ നേരാവുന്ന പ്രശ്നങ്ങളേയുണ്ടായിരുന്നുള്ളൂ..

ഇനീയെങ്ങീനെ " കയ്ച്ചലാവും '' ?

Vallikkunnu said...

ഇതെന്നാ ബ്ലോഗാണപ്പാ.. ഒടുക്കത്തെ ഭാഷ.. ചൂളന്‍ ഡയലോഗുകള്‍.. അപ്പീ.. കലക്കി..
ബഷീര്‍ വള്ളിക്കുന്ന്.
www.vallikkunnu.blogspot.com

അനില്‍@ബ്ലോഗ് said...

നല്ല ശൈലി,
ദൈവത്തിന്റെ കണ്ണുകള്‍ പൊലെ.
വീണ്ടും വരാം.

OAB said...

നാവും കടിച്ചുള്ള ആ നില്‍പ്പ് കണ്ടാലറിയാം എന്തത്തോ ഒപ്പിച്ചുള്ള ഒരു നില്പാണെന്ന്. കൈച്ചിലായീന്ന് കര്തണ്ട. :):)
പിന്നെ മുളയിലേ നുള്ളിയിരുന്നെങ്കില്‍ ഇതിന്റെയൊന്നും ആവശ്യം വരില്ലായിരുന്നു.

പാമരന്‍ said...

കൊള്ളാം മാഷെ.

fejina said...

അല്ല ശരീഫേ.......
ആ. കൈയില്‌ പുള്ളിള്ള പെണ്ണ്‌ വായിച്ചോ ഇത്‌........
കഷ്ടം അവള്‌ തലകറങ്ങിവീഴും......
പ്രായം അടുക്കുന്നു........ഉമ്മായുടെ മുന്‍പില്‍ ദിക്‌റ്‌ ചൊല്ലൂ
ഉമ്മ കെട്ടിച്ചെരി ഉമ്മാ...........കെട്ടിച്ചെരി...............
നല്ല രചനകള്‍..................
എല്ലാവിധ ആശംസകളും
അവളോട്‌ സലാം പറയണം

ഒരു സ്നേഹിതന്‍ said...

ബഷീർ പറഞ്ഞ പോലെ ഒന്നുപദേഷിക്കാമാ‍യിരുന്നു. ഇതിപ്പോ ...?

മാന്മിഴി.... said...

സ്നേഹിതന്‍ പറഞ്ഞപോലെ ഒന്നുപദേശിക്കാമായിരുന്നു.......ഇതിപ്പൊ,...

ചിത്രകാരന്‍chithrakaran said...

മനോഹരമായ ഭാഷ.കവിതതന്നെ.സംഭവം അത്രക്കങ്ങട്ട് മനസ്സിലായില്ലെങ്കിലും ഭാഷയുടെ തനിമയില്‍ ഒന്നു മുങ്ങിക്കുളിച്ച സുഖം.

Jithendrakumar/ജിതേന്ദ്രകുമര്‍ said...

nannayirikkunnu!!

ഷാഫി said...

അതിനു നീ കല്യാണം കഴിച്ചിട്ടില്ലല്ലോടാ...
ഏതായാലും മുന്‍കരുതലായി വെറുതെ ഒരു ഭാര്യ എന്ന പടം കാണ്‌. അവരുടെ വശവും അറിയണമല്ലോ.

ഹാരിസ് പാറേമ്മൽ said...

ഉപദേഷിച്ചു ങടെ ക്ഷമകെട്ട്കാണും,ല്ലെ