Thursday, October 9, 2008

എന്റെ തലക്ക്‌ പ്‌രാന്താകുന്നു

അല്ലെങ്കില്‍ പിന്നെ എന്തിനാണ്‌
കൊടും പാതിരക്ക്‌
മാവൂര്‍ റോഡിലൂടെ
നിലാവു കൊണ്ട്‌ നടക്കുമ്പോള്‍
വെറുതെ ചിരിക്കുന്നത്‌; കരയുന്നത്‌...

എന്തിനാണാവോ
ഓഫ്‌ ഡേ വൈകുന്നേരങ്ങളില്‍
ബീച്ചില്‍ പോകുമ്പോള്‍
നായകള്‍ വന്ന്‌
എന്റെ മുഖത്തു നോക്കി മാത്രം
കുരയ്‌ക്കുന്നത്‌.

വൈ.എം.സി.എ റോഡില്‍ നിന്ന്‌
ബാങ്ക്‌ റോഡിലേക്കുള്ള
കുറുക്കു വഴിയിലെ
പൂച്ചക്കൂട്ടങ്ങള്‍
എന്നെ നോക്കി മാത്രം
ഏങ്ങിക്കരയുന്നത്‌...

എന്തിനാണ്‌
കിഡ്‌സണ്‍ കോര്‍ണറില്‍ വെച്ച്‌
എസ്‌.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ
എന്റെ ദേശത്തിന്റെ കഥ ചോദിച്ചത്‌...

മാനാഞ്ചിറ മൈതാനത്ത്‌്‌
ചുമ്മാ കാറ്റു കൊണ്ടിരിക്കുമ്പോള്‍
എന്നെ തേടി
ഏറ്റുമുട്ടാതെ കൊല്ലാന്‍
പോലീസുകാര്‍ വരുമെന്ന്‌
ഞാനിങ്ങനെ ഭയപ്പെടുന്നത്‌...

പട്ടാളപ്പള്ളിയിലേക്ക്‌
കയറാനൊരുങ്ങുമ്പോള്‍
തലയോട്ടിയില്‍വെടിയുണ്ട തപ്പുന്നത്‌....

ഇവിടെ എന്നെ
ആര്‍ക്കും വേണ്ടായിരിക്കും

അല്ലെങ്കില്‍പിന്നെ എന്തിനാണ്‌
വെറുതെ നടക്കുന്ന എന്നെ
ഭീകരനെന്ന്‌ വിളിക്കുന്നത്‌...

10 comments:

‍ശരീഫ് സാഗര്‍ said...

ഇവിടെ എന്നെ
ആര്‍ക്കും വേണ്ടായിരിക്കും

അല്ലെങ്കില്‍പിന്നെ എന്തിനാണ്‌
വെറുതെ നടക്കുന്ന എന്നെ
ഭീകരനെന്ന്‌ വിളിക്കുന്നത്‌...

ഷാഫി said...

ശരിക്കും ഒരു ഭീകരകവിത. സമയവും സമുദായവും ശരിയായ അര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഇങ്ങനെയുള്ള ഒരാവിഷ്‌ക്കാരം അഭിനന്ദനമര്‍ഹിക്കുന്നു

വിദുരര്‍ said...

ഭ്രാന്താക്കാന്‍ വിഭവങ്ങള്‍ ഏറെ.
മനുഷ്യത്വം നശിക്കുന്ന കാലത്ത്‌ ഏതുവഴിയിലും അത്‌.....

Anonymous said...

when will you go online?

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
താങ്കളുടെ ബ്ലോഗ് േകരള ഇൻൈസഡ് ബ്ലോഗ് റോളിൽ ഉൾപെടുത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിനായി േകരള ഇൻൈസഡ് ബ്ലോഗ് റോൾപേജിൽ ബ്ലോഗ് അഡ്രസ്സ് റ്റൈപ് ചെയ്ത ശേഷം തിരയൂ ബട്ടൺ ഞെക്കിയാൽ മതി. അല്ലെങ്കിൽ ബ്ലോഗ് റോളിൽ സ്വയം തിരയുകയും ആവാം.
കേരള ഇൻ സൈഡ് ബ്ലോഗ്ഗ് റോൾ കാണാൻ ഇവിടെ keralainside blogroll.ഞെക്കുക

ഇനി മുതൽ നിങളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യിക്കുന്നതിനും വിഭാഗീകരിക്കുന്നതിനും നിങളുടെ ഫീഡ് ലിങ്ക് ഉപയോഗികകാം.
കൂടുതൽ വിവരങൾക്ക് ഇവിടെ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

‍ശരീഫ് സാഗര്‍ said...

RAHMANKA EZHUTHIYATHU
shereef sagar kozhikkod chandrikayilo?
nhan enthanu keelkunnathu?
thangale nhan economics times l niyamichirikkunnu
naale thanne join cheyyuka.
rahman thayalangadi

Basheer Vallikkunnu said...

കൊള്ളാം.. എല്ലാ "സംഗതികളും" ഒത്തു വന്നിട്ടുണ്ട്. ശ്രുതിയും തെറ്റില്ല. ഒരു സ്റ്റാര്‍ റൈറ്റര്‍ ആകാനുള്ള കോപ്പ് കാണുന്നുണ്ട്.

IUML said...

hi cheerum da comments

വികടശിരോമണി said...

സംശയമുണ്ടോ!നിനക്കു വട്ടാണെന്ന് വിക്ടോറിയയിലും എം.ഇ.എസിലും നീ തെളിയിച്ചതല്ലേ?പ്രാന്താകുന്നു എന്നതു തെറ്റ്,പ്രാന്തു കൂടുന്നു എന്നെഴുത്.

Anonymous said...

Greetings! I know this is somewhat off topic but I was wondering which blog platform are you
using for this website? I'm getting tired of Wordpress because I've had problems with
hackers and I'm looking at options for another platform. I would be fantastic if you could point me in the direction of a good platform.

Also visit my page Zahngold