Thursday, December 26, 2019
കേരളത്തിലും തടങ്കൽപാളയങ്ങൾ I Kerala plans detention centre I sagar talks
സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ സർക്കാരും പ്രതിപക്ഷവും കേരളത്തിൽ സമര പരമ്പരകൾ നടത്തുമ്പോൾ ഭരണയന്ത്രത്തിന്റെ അകത്തളങ്ങളിൽ എന്താണ് സംഭവിക്കുന്നത്? പൗരത്വം നഷ്ടപ്പെടുന്നവരെ പാർപ്പിക്കാൻ തടങ്കൽപാളയങ്ങൾ നിർമ്മിക്കുന്നതിന് കേന്ദ്രം അയച്ച കത്തിനെക്കുറിച്ച് എന്തിനാണ് കേരളം മൗനം പാലിക്കുന്നത്? കേരളത്തിലും തടങ്കൽപാളയങ്ങൾ ഉയരുന്നുണ്ടോ?
Wednesday, December 18, 2019
ഐ.എൽ.പി: കേരളത്തിന് പണികിട്ടുമോ?- Inner Line Permit -sagar talks
മണിപ്പൂരിൽ പോകാനും ഇനി പെർമിറ്റ് വേണം. അരുണാചൽ പ്രദേശിലേക്കും മിസോറാമിലേക്കും നാഗാലാന്റിലേക്കും പോകാൻ പെർമിറ്റിന് അപേക്ഷിക്കണം. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാൻ ചോദിക്കുന്നവർക്കൊക്കെ ഇന്നർ ലൈൻ പെർമിറ്റ് (ഐ.എൽ.പി) അനുവദിക്കുകയാണ് സർക്കാർ. മേഘാലയയും ഈ ആവശ്യവുമായി രംഗത്തുണ്ട്. രാജ്യത്തിനകത്തു വേറെ കുറെ രാജ്യങ്ങൾ. അതാണ് ഐ.എൽ.പി.
പൗരത്വം ലഭിക്കുന്ന ലക്ഷക്കണക്കിന് ബംഗാളി ഹിന്ദുക്കൾ എവിടെ പോകും? ബിഹാറികളും ബംഗാളികളുമൊക്കെ തൊഴിൽ തേടി അലയുന്നവരാണ്. ജാർഖണ്ഡും അസമും ദരിദ്ര സംസ്ഥാനങ്ങളാണ്. പൗരത്വം നേടിയ ലക്ഷങ്ങൾ സുരക്ഷിത മേഖലയായി കേരളവും തമിഴ്‌നാടും കർണാടകയുമൊക്കെയാണ് തെരഞ്ഞെടുക്കുക. വിദൂരമല്ലാത്ത ഭാവിയിൽ സംഭവിക്കാനിടയുള്ള ഈ വിഷയം നേരിടാൻ നമ്മുടെ കൈയിൽ എന്തുണ്ട്?
പൗരത്വം ലഭിക്കുന്ന ലക്ഷക്കണക്കിന് ബംഗാളി ഹിന്ദുക്കൾ എവിടെ പോകും? ബിഹാറികളും ബംഗാളികളുമൊക്കെ തൊഴിൽ തേടി അലയുന്നവരാണ്. ജാർഖണ്ഡും അസമും ദരിദ്ര സംസ്ഥാനങ്ങളാണ്. പൗരത്വം നേടിയ ലക്ഷങ്ങൾ സുരക്ഷിത മേഖലയായി കേരളവും തമിഴ്‌നാടും കർണാടകയുമൊക്കെയാണ് തെരഞ്ഞെടുക്കുക. വിദൂരമല്ലാത്ത ഭാവിയിൽ സംഭവിക്കാനിടയുള്ള ഈ വിഷയം നേരിടാൻ നമ്മുടെ കൈയിൽ എന്തുണ്ട്?
Wednesday, December 4, 2019
കഥകളിൽ കേൾക്കാത്ത സീതി ഹാജി I P. SEETHI HAJI I SAGAR TALKS
സീതി ഹാജി വിടവാങ്ങിയിട്ട് ഇന്നേക്ക് 28 വർഷമായി. സംഭവിച്ചതും അല്ലാത്തതുമായ ഒട്ടനേകം ചിരിക്കഥകളിലൂടെയാണ് മലയാളി സീതി ഹാജിയെ ഓർക്കാറുള്ളത്. ആ കഥകളിലൊന്നും കേൾക്കാത്ത ഒരു സീതി ഹാജിയുണ്ട്. സാഗർ ടോക്‌സിൽ സീതി ഹാജി.
#sagartalks
#shareefsagar
Saturday, November 23, 2019
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് I Muhammed abdurahman sahib I sagar talks
കേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ചരമദിനമാണിന്ന്.
ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ ധീരമായി പൊരുതിയ ആ മഹാന്റെ ജീവിതം പരിചയപ്പെടാം.
Tuesday, November 19, 2019
വാഗണ്‍ ട്രാജഡിയുടെ നടുക്കുന്ന ഓര്‍മകള്‍ I Wagon tragedy I sagar talks
വാഗൺ ട്രാജഡിയുടെ ഓർമകൾക്ക് 98 വയസ്സ് തികയുകയാണ്. ആണ്ടുകളൊത്തിരി കടന്നു പോയെങ്കിലും ആ ദുരന്തത്തിന്റെ ഓർമകളിൽനിന്ന് നാം മുക്തമായിട്ടില്ല. മലബാറിലെ ബ്രിട്ടീഷ് നരവേട്ടയുടെ ചരിത്രത്തിലെ ആ നടുക്കുന്ന അധ്യായം കേൾക്കാം.
Friday, November 15, 2019
മായ്ച്ചാലും മാറ്റുകൂടുന്ന ചരിത്രം I Don’t Forget the Past I sagar talks
കേരള നിയമസഭ ടി.വിയുടെ പ്രൊമോ വീഡിയോയിൽ ഉൾപ്പെടാതെ പോയ നിരവധി പേരുണ്ട്. സ്പീക്കറായിരിക്കെ മരണപ്പെട്ട സീതി സാഹിബ്, സ്പീക്കറും മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ, സ്പീക്കർമാരായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, കെ. മൊയ്തീൻ കുട്ടി ഹാജി, എം.എൻ ഗോവിന്ദൻ നായർ, മുഖ്യമന്ത്രിയായിരുന്ന സി. അച്യുത മേനോൻ, പി.കെ വാസുദേവൻ നായർ... ഇവരുടെയൊന്നും പേരുകളില്ലാതെ എങ്ങനെയാണ് കേരള നിയമസഭയുടെ ചരിത്രം പൂർത്തിയാവുക?
Friday, November 8, 2019
ബാബരി പ്രശ്നത്തിന്റെ നാൾവഴികൾ - part 1 Chronology of Ayodhya case I sag...
ബാബരി മസ്ജിദ് പ്രശ്നത്തിന്റെ നാൾവഴികൾ വസ്തുതാപരമായി വിലയിരുത്തുകയാണ്. ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സാമാന്യ ധാരണക്കു വേണ്ടിയുള്ള വിവരണമാണ്.
Monday, November 4, 2019
മാവോയിസം എന്ന ആത്മഹത്യാ സിദ്ധാന്തം I what is maoism I sagar talks
മാവോയിസവും നക്‌സലിസവുമൊക്കെ വീണ്ടും ചർച്ചകളിൽ സജീവമാവുകയാണ്. എന്താണീ സംഘടനകളുടെ ദൗത്യവും നിയോഗവും? രാജ്യത്തിന് ഇവരെക്കൊണ്ട് വല്ല ഗുണവുണ്ടോ?
Wednesday, October 30, 2019
ചന്ദനത്തോപ്പിൽ കേട്ട വെടിയൊച്ച I Chandanathope firing I sagar talks
1970 ഫെബ്രുവരി 20ന് ദേശാഭിമാനിയുടെ പ്രധാന തലക്കെട്ട് ഇങ്ങനെയാണ്: കൈയും കാലും പിടിച്ചുകെട്ടി വർഗീസിനെ വെടിവെച്ചു കൊല്ലുകയാണുണ്ടായത്. അധികൃത നിർദ്ദേശം വാങ്ങി പൊലീസ് ചെയ്ത ഘോരകൃത്യം.
അതിനു ശേഷം കേരളം കത്തി. ഇ.എം.എസ്സും കെ.ആർ ഗൗരിയമ്മയും സി.ബി.സി വാര്യരും എ.വി കുഞ്ഞമ്പുവുമെല്ലാം നിയമസഭയെ പ്രക്ഷുബ്ധമാക്കി. രാജൻ കേസിലും സമാന സംഭവങ്ങളുണ്ടായി. കെ. കരുണാകരന് അധികാരം ഒഴിയേണ്ടി വന്നു. എന്നാൽ 1958ൽ ചന്ദനത്തോപ്പിൽ തുടങ്ങിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണകൂട വേട്ട ഇപ്പോഴും നിലച്ചിട്ടില്ല. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കു നേരെ തറച്ചതും അതേ വെടിയുണ്ടകളാണ്. ദേശാഭിമാനിക്ക് ഈ വെടിവെപ്പ് വെറും വെടിവെപ്പുകൾ മാത്രമാണ്. ഘോരകൃത്യമല്ല. വർഗീസിനും രാജനും വേണ്ടി കവിതയെഴുതിയവർ തന്നെയാണ് ഈ തോക്കുടമകൾ എന്നത് വിരോധാഭാസം. കേൾക്കാം, ആ ചരിത്രം.
Monday, October 28, 2019
Friday, August 30, 2019
Subscribe to:
Posts (Atom)