മണിപ്പൂരിൽ പോകാനും ഇനി പെർമിറ്റ് വേണം. അരുണാചൽ പ്രദേശിലേക്കും മിസോറാമിലേക്കും നാഗാലാന്റിലേക്കും പോകാൻ പെർമിറ്റിന് അപേക്ഷിക്കണം. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാൻ ചോദിക്കുന്നവർക്കൊക്കെ ഇന്നർ ലൈൻ പെർമിറ്റ് (ഐ.എൽ.പി) അനുവദിക്കുകയാണ് സർക്കാർ. മേഘാലയയും ഈ ആവശ്യവുമായി രംഗത്തുണ്ട്. രാജ്യത്തിനകത്തു വേറെ കുറെ രാജ്യങ്ങൾ. അതാണ് ഐ.എൽ.പി.
പൗരത്വം ലഭിക്കുന്ന ലക്ഷക്കണക്കിന് ബംഗാളി ഹിന്ദുക്കൾ എവിടെ പോകും? ബിഹാറികളും ബംഗാളികളുമൊക്കെ തൊഴിൽ തേടി അലയുന്നവരാണ്. ജാർഖണ്ഡും അസമും ദരിദ്ര സംസ്ഥാനങ്ങളാണ്. പൗരത്വം നേടിയ ലക്ഷങ്ങൾ സുരക്ഷിത മേഖലയായി കേരളവും തമിഴ്‌നാടും കർണാടകയുമൊക്കെയാണ് തെരഞ്ഞെടുക്കുക. വിദൂരമല്ലാത്ത ഭാവിയിൽ സംഭവിക്കാനിടയുള്ള ഈ വിഷയം നേരിടാൻ നമ്മുടെ കൈയിൽ എന്തുണ്ട്?
Subscribe to:
Post Comments (Atom)
No comments:
Post a Comment