Sunday, October 18, 2009

കവി















പ്രിയപ്പെട്ട പത്രാധിപരേ,
വാക്കിന്റെ തീക്കനല്‍
പൊളളിച്ച
ഉള്ള്‌.
വെന്ത കരളിന്റെ
ആവി.
കിനാക്കണ്ട കാലത്തിന്റെ
വേവ്‌.
ചവിട്ടിത്തേച്ച അക്ഷരങ്ങളുടെ
ചാവ്‌.

ഒക്കേറ്റിനും കൂടി
വെറും ആയിരം രൂപ തന്നാല്‍
ഈ കവിത
പ്രസിദ്ധീകരിക്കാന്‍ തരാം.

11 comments:

‍ശരീഫ് സാഗര്‍ said...

ഒക്കേറ്റിനും കൂടി
വെറും ആയിരം രൂപ തന്നാല്‍
ഈ കവിത
പ്രസിദ്ധീകരിക്കാന്‍ തരാം.

വികടശിരോമണി said...

പ്‌രാന്താ,
പരമാവധി നിനക്കു ചേദിക്കാവുന്നത്,വാഴമ്പുറം മുതൽ കോഴിക്കോട് ചന്ദ്രികയോഫീസു വരെയുള്ള വഴിച്ചെലവാണ്.ഇതിപ്പൊ അതിലും വളരെ കൂടുതലാണ്.

ഹാരിസ് said...

കാശ് അങ്ങോട്ട് കൊടുത്ത് കവിത പ്രസിദ്ധീകരിക്കാന്‍ ആളുകള്‍‌ കാത്തിനില്പാണ്,അപ്പൊഴാ,ആയിരം കൂവാ...

കവിത നന്നായി

‍ശരീഫ് സാഗര്‍ said...

വികടാ,
നിനക്കുള്ള ഷെയര്‍ തരാവേ...
പിരാന്തു കാലങ്ങളെ ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി...!

Umesh Pilicode said...

തീക്കനല്‍ പോള്ളിചിട്ടുന്ടെങ്കില്‍ ആയിരം പോരല്ലോ നേതാവേ .......

സന്തോഷ്‌ പല്ലശ്ശന said...

sheriff good keep it up :):):)

കരീം മാഷ്‌ said...

ഒരു പെഗ്ഗിനു മഹാകാവ്യം വിറ്റവരും,
ഒരു നേരത്തെ വിശപ്പടക്കാന്‍ വയറ്റത്തടിച്ചു പാടിയ ഗായാകന്‍ മരിച്ചപ്പോള്‍ “മഹാനായ സംഗീത സംവിധായകന്‍ എന്റെ ബാബുക്ക“യെന്നു വിളിച്ചടുപ്പം കാട്ടിയവരും കോഴിക്കോട്ടുണ്ടു ശരീഫ്.

LATHEEF RAMANATTUKARA said...

കവിത വില്‍ക്കാനുണ്ടന്ന്‌ പറഞ്ഞ്‌ നടന്നാ... മതിയോ....
മ്പക്കും വേണ്ടേ ഒരു...................................
കാലമെത്രയാന്നാ.........കവിതയും കൊണ്ട്‌ നടക്കാ..........
കവിതക്കൊപ്പം.........

നീലാംബരി said...

'ഒക്കേറ്റിനും കൂടി
വെറും ആയിരം രൂപ തന്നാല്‍
ഈ കവിത
പ്രസിദ്ധീകരിക്കാന്‍ തരാം.'
ആയിരത്തിനു പത്രാധിപരെഴുതിയ ഈ കവിത രണ്ടായിരം തന്നാല്‍ ഞാന്‍ വീണ്ടും വായിക്കാം .

‍ശരീഫ് സാഗര്‍ said...

ആയിരം രൂപ പോരെന്നറിയാം. എന്നാലും എനിക്കും വേണ്ടേ ഒരു ജീവിതമൊക്കെ.
വികടന്‍, ഹാരിസ്‌, ഉമേഷ്‌, സന്തോഷ്‌, കരീം മാഷ്‌, ലത്തീഫ്‌, നീലാംബരി.. വന്നുപോയതിന്‌ നന്ദി.

Unknown said...

kollaaam ... :(