തണുത്തിട്ടു വയ്യാതെ
മഴ എന്നെ പുണരുന്നു.
കുളിരു മാറ്റാന്‍
കാറ്റും എന്നെ
തേടി വരുന്നു.
ചെടികളും മരങ്ങളും
എനിക്കായി കുടയുന്നു.
വഴികളും പുഴകളും
എന്നിലേക്കൊഴുകുന്നു.
വരിയിലൊരു തുള്ളി
പറ്റിപ്പിടിക്കുന്നു .
ഇതിനുമാത്രം
ചൂടും പുകയും
എന്റെ ഉയിരില്
ആളുന്നതെങ്ങനെ?
1 comment:
മഴത്തുള്ളി എന്നെ വാരിപ്പുണരുന്ന പോലെ
ഷരീഫ്‌ക്കാ..
എനിക്ക് തരാതെ കാലം നിനക്കായ് കരുതി വച്ച പോലെ..
Post a Comment