കീറിയ തൊലിപ്പുറത്ത് പുതപ്പ് വിരിക്കുമ്പോള്‍
ഞാന്‍ നെടുവീര്‍പ്പിടുന്നത്
ജയിലറയുടെ തണുപ്പിച്ച മൂലച്ചുമരില്‍
പറ്റിക്കിടക്കുന്ന നിരപരാധങ്ങള്‍
കലാപങ്ങളുടെ രാത്രിയില്‍
ഉമ്മ പറഞ്ഞു തന്ന
നേരുള്ള കഥപ്പെരുമകള്
കരളു കീറുന്ന ഒച്ചയില്‍
എന്റെ പെങ്ങള്‍
നിലവിളിച്ച് നിലവിളിച്ച്...
പിന്നെയങ്ങനെ
പുഴയിലേക്ക് നടന്നൊഴുകിയത്
ചിതറിയ തുടയിടുക്കിന്റെ
വെരുത്തം സഹിക്കാതെ
കരുത്ത ദെണ്ണങ്ങളിലേക്ക്
മണ്ണെണ്ണയൊഴിച്ച് അഗ്നി പകര്‍ന്നവളുടെ
ശുദ്ധി മന്തിരങ്ങള്‍
അയലോക്കത്തെ വാസുദേവന്റെ മനസ്സില്‍
രണ്ടാം ക്ലാസ്സിലെ കേരളാ പാഠാവലി കടന്നു വന്ന
ഇന്നലത്തെ
വെട്ടാനൊരുങ്ങുന്ന രാത്രി
ഇനിയൊരാള്‍ കൂടി
ഇടവഴിയില്‍
മലര്‍ന്നുറങ്ങിയ
ഉറങ്ങിക്കൊണ്ടേയിരുന്ന
അവസാനമില്ലാത്ത ഏക്കങ്ങള്
ഇറക്കങ്ങള്‍...
പിന്നെ......
നീ ഇല്ലാതെയായ
പുലര്‍ച്ചപ്പായയില്‍ പരതുന്ന
എന്റെ വലത്തേ കൈയിലെ
മുറിഞ്ഞ വിരലുകള്‍...
Friday, May 23, 2008
Subscribe to:
Post Comments (Atom)
3 comments:
kollam
nannayi varatai
kollam
nannayi varatai
ഇതിൽ വളരെ പ്രാധാന്യമുള്ള കുറേസംഭവങ്ങളുണ്ട് പക്ഷേ അത് വേർത്തിരിക്കാൻ കഴിയാത്തപോലെ ചിട്ടയില്ലാതെ വരച്ചിരിക്കുന്നു.
Post a Comment