Friday, June 20, 2008

ഉത്സവക്കാലം


1
ശ്രീകുറുമ്പക്കാവിലെ പൂരം
പഴയ സാധനങ്ങള്‍ പെറുക്കി വിറ്റു-രണ്ടുറുപ്പിക
ഉമ്മ തന്നു-ഒരുറുപ്പിക
ഒരു വിസിലു വാങ്ങി ഒറ്റ ഊത്ത്‌
വിമാനം വാങ്ങണമെന്നായിരുന്നു പൂതി

അയല്‍പക്കത്ത്‌
എന്തോ മാതിരി ഉത്സവച്ചിരികള്‍...

2
മയക്കട്ടപ്പെന്‍സിലിനു കരഞ്ഞു
കിട്ടിയത്‌ കരിക്കട്ട
പിന്നെ,
ഉറുമ്പുകള്‍ ഓട്ടകുത്തിയ
ശീലക്കുട
കണ്ണീരിന്റെ തുള്ളി
സൂര്യന്റെ ചിത്രം വരച്ച
നാലുവരക്കോപ്പി
ചിതലുകള്‍ ചാലിട്ട
കേരളാ പാഠാവലി

അയല്‍പക്കത്ത്‌
പടക്കം പൊട്ടുന്നതിന്റെ ആരവങ്ങള്‍...

3
ഇടനെഞ്ചിന്റെ മിടിപ്പിന്‌
ഉടഞ്ഞടിഞ്ഞ കിനാക്കിതപ്പ്‌
ഉള്ളിടങ്ങളില്‍,
വെര്‍പ്പെട്ടു പോയവരുടെ ഓര്‍മ
ഏറ്റുമീന്‍ കയറുംപോലെ
പുളച്ചു പുളച്ച്‌...

അയല്‍പക്കത്ത്‌ ആഢംബരനികുതി
കൊടുക്കില്ലെന്നു പറഞ്ഞ്‌
വല്ലാത്ത ബഹളം...

4 comments:

wayaനാടന്‍ said...

GREAT MAN ..I PROUD OF U. WITH LOVE MUSSSSSSSS

ദിലീപ് വിശ്വനാഥ് said...

ഇടനെഞ്ചിന്റെ മിടിപ്പിന്‌
ഉടഞ്ഞടിഞ്ഞ കിനാക്കിതപ്പ്‌
ഉള്ളിടങ്ങളില്‍,
വെര്‍പ്പെട്ടു പോയവരുടെ ഓര്‍മ
ഏറ്റുമീന്‍ കയറുംപോലെ
പുളച്ചു പുളച്ച്‌...

ചിന്തകള്‍ കാടുകയറുമ്പോള്‍...

siva // ശിവ said...

ഓരോ കവിതയും സുന്ദരം....നമുക്ക് ചുറ്റും ഇങ്ങനെയുള്ള അയല്പക്കങ്ങളാണ് ഏറെയും...

OAB/ഒഎബി said...

അതെ... അയല്പക്കക്കാറ്
ചിന്തിക്കാത്തതു നന്നായ് പറഞ്ഞെന്ന് തോന്നുന്നു.
ഭാവുകങ്ങള്‍.